Uncategorized

മണ്ണക്കല്‍ മേല്‍പ്പാലത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി

“Manju”

കഴക്കൂട്ടം കാരോട് ബൈപ്പാസിന്റെ ഭാഗമായ മണ്ണക്കല്‍ മേല്‍പ്പാലത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. പാലത്തിന്റെ നിര്‍മ്മാണത്തിനായി 3.37 കോടി രൂപ അനുവദിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. വിഷയത്തില്‍ കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍ ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയെ സമീപിച്ചിരുന്നു. ഇതിന്റെ ഭഗമായണ് ധ്രുതഗതിയില്‍ നടപടിയുണ്ടായത്. ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി ഉണ്ടായ യാത്രാക്ലേശത്തിനും അടിയന്തര പരിഹാരമുണ്ടാക്കണമെന്ന് വി. മുരളീധരന്‍ അഭ്യര്‍ഥിച്ചിരുന്നു.

ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞത് വ്യക്തിപരമായി ചാരിതാര്‍ഥ്യം നല്‍കുന്നുവെന്ന് വി. മുരളീധര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും ബൈപ്പാസിലെ യാത്രാക്ലേശത്തിനായി അടിയന്തര പരിഹാരത്തിനായി അഭ്യര്‍ഥിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. ധ്രുതഗതിയില്‍ നടപടി സ്വീകരിച്ച കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയോടും വികസനത്തില്‍ കേരളത്തെ ചേര്‍ത്തുപിടിക്കുന്ന കേന്ദ്രസര്‍ക്കാരിനോടും നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Check Also
Close
  • …..
Back to top button