![](https://i0.wp.com/santhigirinews.org/wp-content/uploads/2020/06/Mallika-Sukumaran-690x390-1.jpg?resize=690%2C390&ssl=1)
മലയാള സിനിമയിലെ താര സഹോദരന്മാരാണ് ഇന്ദ്രജിത്തും പ്രിത്വിരാജും. ഇരുവരും അവരവരുടെ കഴിവുകൾ കൊണ്ട് തങ്ങളുടെ കർമ്മമണ്ഡലത്തിൽ ശ്രദ്ധ നേടിയവരാണ്. ഇരുവരും ഊഷ്മളമായ ഒരു ഹൃദയ ബന്ധം കാത്തു സൂക്ഷിക്കുന്നുമുണ്ട്. അടുത്തിടെ മല്ലിക സുകുമാരൻ ഒരു അഭിമുഖത്തിൽ പറഞ്ഞത് ഇന്ദ്രജിത്തിനെ പോലെയൊരു ചേട്ടനെ കിട്ടിയത് പ്രിത്വിയുടെ ഭാഗ്യം എന്നാണ്. മല്ലികയുടെ വാക്കുകൾ ഇങ്ങനെ.
“ഇന്ദ്രൻ ചെറുതിലെ ഭയങ്കര കുസൃതി ആയിരുന്നു. ഇന്ദ്രന് ഒരു മൂന്ന് വയസു ആകാറായി അപ്പോൾ. ഞാൻ അറിയാതെ പോലും ഇന്നും അവരുടെ മാനസിക ബന്ധം മറ്റൊരു തരത്തിലാണ്. ഞാൻ ദൈവത്തിനോട് പ്രാർഥിക്കാറുള്ളതും അവരിങ്ങനെ പോകണം എന്നാണ്. അന്ന് രാജു ജനിച്ചത് മുതൽ ഇന്ദ്രൻ വേറൊരാളായി മാറി. അവനെ കുളിപ്പിക്കാനും, ഡ്രസ്സ് ചെയ്യിക്കാനും അങ്ങനെ തുടങ്ങി രാജു എവിടെ ചെന്ന് കിടന്നാലും അവനെ കളിപ്പിക്കുകയും കൂടെ ഇരിക്കുകയും ഒക്കെ ചെയ്തിരുന്നു ഇന്ദ്രൻ. ഇന്ദ്രന്റെ മകൾ പ്രാർത്ഥനയിലും ഞാൻ അത് കണ്ടിട്ടുണ്ട്. നക്ഷത്ര വന്നപ്പോൾ അവൾ അത്പോലെ കെയർ ചെയ്യുന്നത് ഞാൻ കണ്ടിരുന്നു.
പ്രിത്വിക്ക് ഞങ്ങൾ വഴക്ക് കൊടുക്കുമ്പോൾ ഒക്കെ അതിന്റെ ഇടപെട്ടു അവൻ കൊച്ചു കുട്ടിയല്ലേ എന്നൊക്കെ പറഞ്ഞു ഞങ്ങളെ ഇന്ദ്രൻ ഉപദേശികുമായിരുന്നു. അവന്റെ കളിപ്പാട്ടങ്ങൾ മറ്റു കുട്ടികൾ എടുത്താൽ അവൻ ദേഷ്യപെടുമായിരുന്നു. എന്നാൽ രാജു അവന്റെ ഏത് കളിപ്പാട്ടം എടുത്താലും അവനു സന്തോഷം മാത്രമായിരുന്നു. രാജുവിനെ വഴക്ക് പറഞ്ഞാൽ, അവനു വിഷമമാകാൻ എന്നെയും കൂടെ വഴക്ക് പറയണം എന്ന് വരെ അവൻ പറഞ്ഞിട്ടുണ്ട്. ഞാൻ രാജുവിനോട് പറഞ്ഞിട്ടുണ്ട് നിന്റെ ഭാഗ്യമാണ് ഇന്ദ്രനെ പോലെയൊരു ചേട്ടനെ കിട്ടിയത്. ഇന്നും പ്രിത്വിയെ പറ്റി ആരെങ്കിലും ഒരു കുറ്റം പറഞ്ഞാൽ ആദ്യം സങ്കടം വരുന്നത് ഇന്ദ്രനാണ്. “