KeralaLatest

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 608 പേർക്ക്; 396 ആളുകൾക്ക് സമ്പർക്കത്തിലൂടെ രോഗം

“Manju”

 

ഇന്ന് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത് 608 പേർക്ക്. സമ്പർക്കത്തിലൂടെ 396 പേർക്ക് രോഗം സ്ഥിരീകരിച്ചു. തലസ്ഥാനമായ തിരുവനന്തപുരത്ത് മാത്രം 201 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇത് വരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ഒരു ദിവസത്തെ കൊവിഡ് കണക്കാണെന്ന് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
രോഗം സ്ഥിരീകരിച്ചവരിൽ 130 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 68 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമെത്തി. കൊവിഡ് സ്ഥിരീകരിച്ച ഉദ്യോഗസ്ഥരിൽ ആരോഗ്യ പ്രവർത്തകർ- എട്ട്, ബിഎസ്എഫ്- ഒന്ന്, ഐടിബിപി- രണ്ട്, സിഐഎസ്എഫ്- രണ്ട് എന്നിങ്ങനെയാണ്.

Related Articles

Back to top button