ബെംഗളൂരു ∙ നിർമാണത്തിലിരുന്ന സ്കൂൾ കെട്ടിടം തകർന്നുവീണ് ബംഗാൾ സ്വദേശികളായ 2 തൊഴിലാളികൾ മരിച്ചു. ഗുരുതരമായി പരുക്കേറ്റ 13 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളൂരു ആനേക്കല്ലിൽ നിർമാണം പുരോഗമിക്കുന്ന സെന്റ് ആഗ്നസ് എജ്യുക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷന്റെ കെട്ടിടമാണ് തകർന്നുവീണത്. രണ്ടാം നിലയിൽ കോൺക്രീറ്റിങ് നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മണിക്കൂറുകളോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് അവശിഷ്ടങ്ങളിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിച്ചത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് അപകടത്തിനു കാരണമെന്നു പൊലീസ് അറിയിച്ചു.
Related Articles
കണ്ണൂരില്‍ കടന്നപ്പള്ളി രാമചന്ദ്രന് വിജയിച്ചു
May 2, 2021 3:41 PM
Check Also
Close
-
കൈറ്റ് വിക്ടേഴ്സില്‍ പ്ലസ്വണ് ലൈവ് ഫോണ്‍-ഇന്‍ വെള്ളിയും ഞായറുംAugust 26, 2021 2:16 PM