IndiaLatest

സി-ടെറ്റ് അപേക്ഷ ക്ഷണിച്ചു

“Manju”

സെൻട്രല്‍ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് അഥവാ സി-ടെസ്റ്റ് അപേക്ഷ ക്ഷണിച്ചു. 2024 ജൂലൈയിലേക്കുള്ള അപേക്ഷയാണ് സിബിഎസ്‌ഇ ക്ഷണിച്ചിരിക്കുന്നത്. ഉദ്യോഗാർത്ഥികള്‍ക്ക് ഏപ്രില്‍ രണ്ട് വരെ അപേക്ഷിക്കാവുന്നതാണ്. ഓണ്‍ലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ജൂലൈ ഏഴിന് രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടക്കുക. പേപ്പർ രണ്ട് രാവിലെ 9.30 മുതല്‍ 12.00 വരെ നടക്കും. പേപ്പർ ഒന്ന് ഉച്ചയ്‌ക്ക് ശേഷം 2.00 മുതല്‍ 4.30 വരെയും നടക്കും. വിശദവിവരങ്ങള്‍ക്ക് ctet.nic.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

Related Articles

Check Also
Close
Back to top button