ബില്‍ഡേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ ഭാരവാഹികളുടെ സ്ഥാനാരോഹണം 22 ന്
![](https://i0.wp.com/santhigirinews.org/wp-content/uploads/2024/06/logo-bg.png?resize=225%2C225&ssl=1)
ആലപ്പുഴ : കരാറുകാര്‍, എന്‍ജിനിയര്‍മാര്‍, നിര്‍മാണ മേഖലയുമായി ബന്ധപ്പട്ട മറ്റു പ്രൊഫഷണലുകള്‍, കമ്പനികള്‍ എന്നിവരുടെ സംഘടനയായ ബില്‍ഡേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ (ബി എ ഐ) ആലപ്പുഴ സെന്ററിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ജൂണ്‍ 22 ന് നടക്കും. ശനിയാഴ്ച വൈകിട്ട് 7 ന് ആലപ്പുഴ പല്‍മിറ മില്‍ഫോര്‍ഡ് ഹോട്ടലിലാണ് പരിപാടി.
കെ സി വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. ബിഎഐ ആലപ്പുഴ സെന്റര്‍ ചെയര്മാന് ബിജോയ്സ് കെ എബ്രഹാം അധ്യക്ഷത വഹിക്കും. സ്ഥാനാരോഹണച്ചടങ്ങുകള്‍ക്ക് ബിഎഐ സംസ്ഥാന ചെയര്മാന് പിഎന്‍ സുരേഷ് നേതൃത്വം നല്‍കും.
![](https://i0.wp.com/santhigirinews.org/wp-content/uploads/2024/06/shi.jpg?resize=160%2C217&ssl=1)
![](https://i0.wp.com/santhigirinews.org/wp-content/uploads/2024/06/sumesh-secretary.jpg?resize=152%2C198&ssl=1)
![](https://i0.wp.com/santhigirinews.org/wp-content/uploads/2024/06/deepak-treasure.jpg?resize=154%2C202&ssl=1)
ഷൈന്‍ ജോസഫ് (ചെയര്മാന്), സുമേഷ് ചന്ദ്രദാസന്‍ (സെക്രട്ടറി), ദീപക് ദിനേശന് (ട്രഷറര്‍), രാജേഷ് ചക്രപാണി (വൈസ് ചെയര്മാന്), പി ജി ഗോപിനാഥ് (ജോയിന്റ് സെക്രട്ടറി) തുടങ്ങിയവരാണ് പുതിയ ഭാരവാഹികളായി ചുമതലയേല്‍ക്കുന്നത്. ചടങ്ങില്‍ 2024- 2025 വര്‍ഷം ബിഎഐ ആലപ്പുഴ സെന്റര്‍ നടപ്പിലാക്കാന്‍ പോകുന്ന വിവിധ പദ്ധതികളുടെ പ്രഖ്യാപനവും നടക്കും. സംസ്ഥാനത്തെ 18 സെന്ററുകളില്‍ നിന്നുള്ള അംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കും.