KeralaLatestUncategorized

ഇടമലയാര്‍ ഇറിഗേഷന്‍ അഴിമതി; 43 പ്രതികള്‍ക്ക് മൂന്ന് വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ

“Manju”

തൃശൂര്‍: ഇടമലയാര്‍ ഇറിഗേഷന്‍ പദ്ധതി അഴിമതിയില്‍ 43 പ്രതികള്‍ക്ക് മൂന്ന് വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍, ഓവര്‍സിയര്‍മാര്‍, കോണ്‍ട്രാക്ടര്‍മാര്‍ അടക്കം 48 പേരാണ് കേസിലെ പ്രതികള്‍. ഇവര്‍ കുറ്റക്കാരാണെന്ന് വിജിലന്‍സ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു

എട്ടുകിലോമീറ്റര്‍ വരുന്ന കനാലിന്റെ പണി വിവിധ കോണ്‍ട്രാക്ടര്‍മാര്‍ക്ക് വിഭജിച്ച് നല്‍കിയായിരുന്നു അഴിമതി. വേണ്ടത്ര സാധന സാമഗ്രികള്‍ ഉപയോഗിക്കാതെയാണ് കനാല്‍ പണിതത്. ഇതുവഴി സര്‍ക്കാരിന് ഒരുകോടിയിലേറെ രൂപയുടെ നഷ്ടം ഉണ്ടായി എന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2003- 04 കാലത്തായിരുന്നു നിര്‍മ്മാണ പ്രവവര്‍ത്തനങ്ങള്‍ നടന്നത്.

 

Related Articles

Check Also
Close
Back to top button