KeralaLatest

സാമൂഹ്യ പ്രവര്‍ത്തകന്‍ സബീര്‍ തിരുമല ശാന്തിഗിരിയില്‍ പ്രൊജക്ട് അഡ്വൈസറായി നിയമിതനായി.

“Manju”

പോത്തന്‍കോട്: ശാന്തിഗിരി ആശ്രമത്തില്‍ പ്രൊജക്ട് അഡ്വൈസറായി ആശ്രമം അഡ്വൈസറി കമ്മിറ്റിയില്‍ അഡ്വൈസറും(കമ്മ്യൂണിക്കേഷന്‍സ്), എഴുത്തുകാരനും, ഇന്റീരിയര്‍ ഡിസൈനറും, പൊതു പ്രവര്‍ത്തകനുമായ  സബീര്‍ തിരുമലയെ നിയമിച്ചു. ജനറല്‍ സെക്രട്ടറിയുടെ ഓഫീസിന് കീഴിലുള്ള പ്രോജക്ട് ഡിവിഷനിലാണ് അദ്ദേഹത്തിന്റെ സേവനം ലഭിക്കുക.

ദീര്‍ഘകാലമായി ശാന്തിഗിരി ആശ്രമ ഭക്തനായ സബീര്‍ തിരുമല സിന്ദൂരം ചാരിറ്റീസ് എന്ന സാമൂഹ്യ സേവന സംഘടനയുടെ ചെയര്‍മാനും നിരവധി സാഹിത്യകൃതികളുടെ കര്‍ത്താവും തിരുവനന്തപുരം നഗരത്തിലെ നിരവധി സാമൂഹ്യസേവനക്കൂട്ടായ്മകളിൽ സജീവസാന്നിദ്ധ്യവുമാണ്. ആശ്രമവുമായി 2008 മുതല്‍ അഭേദ്യമായ ബന്ധം സൂക്ഷിക്കുന്ന അദ്ദേഹം തിരുവനന്തപുരം തിരുമല സ്വദേശിയാണ്. പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിനടുത്ത് ജ്യോതിപുരം യൂണിറ്റിലെ പൗര്‍ണ്ണമിയില്‍ താമസിക്കുന്നു.

Related Articles

Back to top button