KeralaLatest

രാമവർമ്മപുരം ജില്ലാ ആയുർവേദ ആശുപത്രിയിൽ വെർച്വൽ ഒ പി തുടങ്ങി.

“Manju”

കോവിഡിന്റെ സാഹചര്യത്തിൽ ഉണ്ടാകുന്ന തിരക്ക് ഒഴിവാക്കാനായി രാമവർമ്മപുരം ജില്ലാ ആയുർവേദ ആശുപത്രിയിൽ വെർച്വൽ ഒ പി തുടങ്ങി.
ഡോക്ടറെ കാണുന്നതിന് ഒ പി ബുക്കിങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്.
നിരാമയ പദ്ധതി പ്രകാരമാണ് പുതിയ ചികിത്സാ സൗകര്യങ്ങൾ ഒരുക്കിരിക്കുന്നത്. ആശുപത്രിയിൽ വരാതെ തന്നെ ഡോക്ടർമാരുടെ സേവനം വെർച്വൽ ഒ പി വഴി ലഭിക്കും.

ഇതിനായി 9188526391എന്ന നമ്പറിൽ വിളിച്ചു ബുക്ക് ചെയ്യാം. എല്ലാ ദിവസവും വെർച്വൽ ഒ പി ബുക്കിങ് ഉണ്ടായിരിക്കും.

തലേദിവസം ബുക്കിങ് ചെയ്യുന്നവർക്കാണ് വെർച്വൽ ഒ പി യുടെ സേവനം ലഭിക്കുക.

നേരത്തെ ബുക്ക് ചെയ്യുന്നവർക്ക് ഒരു നിശ്ചിത സമയത്ത് വീഡിയോ കോൺഫറൻസ് വഴി ഡോക്ടർമാർ സംസാരിക്കുകയും ചികിത്സ നിശ്ചയിക്കുകയും ചെയ്യുന്നു.

Related Articles

Back to top button