InternationalLatest

ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്കുള്ള വിമാനങ്ങളുടെ പട്ടിക

“Manju”

ശ്രീജ.എസ്

ദുബായ് • ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയും അതിന്റെ അനുബന്ധ കമ്പനിയായ എയര്‍ ഇന്ത്യ എക്സ്പ്രസും ഇന്ത്യയിലേ പ്രധാന നഗരങ്ങളില്‍ നിന്ന് യു.എ.ഇയിലേക്കുള്ള വിമാനങ്ങളുടെ പട്ടിക പുറത്തുവിട്ടു.

നിലവില്‍ ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന യു.എ.ഇ നിവാസികള്‍ക്ക് ജൂലൈ 12 മുതല്‍ 26 വരെ, 15 ദിവസത്തേക്ക് യു.എ.ഇ വിമാനങ്ങളും ഇന്ത്യന്‍ സര്‍ക്കാരിന്റെ വന്ദേ ഭാരത് മിഷന്‍ വിമാനങ്ങളും നടത്തുന്ന ചാര്‍ട്ടേഡ് വിമാനങ്ങളില്‍ എമിറേറ്റുകളിലേക്ക് തിരികെ പോകാമെന്ന് വ്യാഴാഴ്ച ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു. .

എയര്‍ ഇന്ത്യ പുറത്തിറക്കിയ പട്ടിക പ്രകാരം പ്രധാന ഇന്ത്യന്‍ നഗരങ്ങളായ മുംബൈ, ഡല്‍ഹി, കൊച്ചി, ചെന്നൈ, തിരുവനന്തപുരം, മംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് യു.എ.ഇയിലേക്ക് ശരാശരി അഞ്ച് ഫ്ലൈറ്റുകളുണ്ട്. അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലേക്കാണ് വിമാനങ്ങള്‍.
എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുള്ള വിവരം അനുസരിച്ച്‌ ഈ വിമാനങ്ങളില്‍ വണ്‍വേ യാത്രയ്ക്കുള്ള വിമാന ടിക്കറ്റുകള്‍ക്ക് 1,206 ദിര്‍ഹം മുതല്‍ 1,451 ദിര്‍ഹം വരെയാണ്.

Related Articles

Back to top button