InternationalLatest

കാര്‍ ഒട്ടകത്തെ ഇടിച്ചുണ്ടായ അപകടം;മരണം 2 ആയി

“Manju”

റിയാദ്: സൗദിയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ ഒട്ടകത്തെ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി.
ഞായറാഴ്ച മദീനയില്‍ നിന്ന് ജിദ്ദയിലേക്ക് മടങ്ങുന്ന വഴിയായിരുന്നു കാര്‍ ഒട്ടകത്തിലിടിച്ചത്. അബ്ദുര്‍ റഊഫ് ഓടിച്ചിരുന്ന ഇന്നോവ കാറാണ് അപകടത്തില്‍പ്പെട്ടത്. എട്ട് വര്‍ഷത്തോളമായി ജിദ്ദ ശറഫിയ്യയിലെ മൗലവി ജനറല്‍ സെര്‍വീസ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം. മരിച്ച റിശാദ് അലിയുടെ ഭാര്യ ഫര്‍സീന, നാട്ടുകാരനായ നൗഫലിന്റെ ഭാര്യമാതാവ് റംല എന്നിവര്‍ ഗുരുതരാവസ്ഥയില്‍ ജിദ്ദ ഒബ്ഹൂറിലെ കിംങ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്‌സ് ആശുപത്രിയില്‍ ചികിത്സയിലാണ്.
മരിച്ച റിശാദ് അലിയുടെ മൂന്ന് വയസുള്ള മകളും, നൗഫലിന്റെ ഭാര്യ റിന്‍സിലയും കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു. റിന്‍സിലയുടെ 16 വയസുള്ള സഹോദരനും സുഖംപ്രാപിച്ച്‌ വരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

Related Articles

Back to top button