കോവിഡ്: മേയറുടെ പരിശോധനാ ഫലം പുറത്തുവന്നു
സ്റ്റാഫ് റിപ്പോര്‍ട്ടര്‍
തിരുവനന്തപുരം: തലസ്ഥാനത്തെ കോവിഡ് സാഹചര്യം സങ്കീര്‍ണമായി തുടരുകയാണ്. ഈ ഘട്ടത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച ആശങ്കാജനകമായ വാര്‍ത്തയും പുറത്ത് വന്നു. രണ്ട് ദിവസങ്ങളിലായി ഏഴ് കൗണ്‍സിലര്‍മാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെട്ടിരുന്നു.
സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്ത പരിപാടിയില്‍ മേയര്‍ കെ. ശ്രീകുമാറും പങ്കെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് മേയര്‍ ആര്.ടി.പി.സി.ആര്. പരിശോധനക്ക് വിധേയനായ ശേഷം സ്വയം നിരീക്ഷണത്തില്‍ പോയത്. വീട്ടില്‍ നിരീക്ഷണത്തിലിരിക്കവേ മേയറുടെ കോവിഡ് പരിശോധനാ ഫലം ലഭിച്ചു; നെഗറ്റീവാണ്. അതേസമയം രോഗം സ്ഥിരീകരിച്ച ഏഴ് കൗണ്‍സിലര്‍മാരുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ട മറ്റ് കൗണ്‍സിലര്‍മാരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരുടെ പരിശോധനാ ഫലങ്ങള്‍ ഉടന്‍ പുറത്ത് വരും.