സിന്ധുമോള്‍ ആര്
മസ്തിഷ്കത്തിലെ ശസ്ത്രക്രിയയെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നിലയില്‍ മാറ്റമില്ലെന്ന് ആശുപത്രി അധികൃതര്‍. അദ്ദേഹം വെന്റേലേറ്ററില് തുടരുകയാണ്. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം സ്ഥിതിഗതികള്‍ സസൂക്ഷ്മം വിലയിരുത്തുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. തിങ്കളാഴ്ചയാണ് എണ്‍പത്തിനാലുകാരനായ പ്രണബ് മുഖര്‍ജിയെ ഡല്‍ഹി ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തലച്ചോറില്‍ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ അദ്ദേഹം അപ്പോള്‍ മുതല്‍ വെന്റിലേറ്റര്‍ സാഹായത്താലാണ് കഴിയുന്നത്. ശസ്ത്രക്രിയയ്ക്കു മുമ്പായി നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.