ശ്രീജ.എസ്
മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ നായകന് മഹേന്ദ്ര സിംഗ് ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. ഇന്ത്യയ്ക്കും ലോകക്രിക്കറ്റിനും വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്കിയ ശേഷമാണ് ധോണി വിരമിക്കുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിന് എന്തോ ഒരു പ്രത്യേകതയുണ്ട്, എല്ലാ നല്ല കാര്യങ്ങള്‍ക്കും പര്യവസാനമുണ്ട്. ധോണിയുടെ കാര്യത്തിലും ഇതു സംഭവിച്ചു. ഇന്ന് വിക്കറ്റ് കീപ്പര്‍മാരുടെ അളവുകോലുകള്‍ ഏറെ ഉയര്‍ന്നിരിക്കുന്നു. ഇതിന്റെ പ്രധാന കാരണം ധോണിയാണ്. മുന്നോട്ടുള്ള ജീവിതയാത്രയില്‍ അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും സൗരവ് ഗാംഗുലി പറഞ്ഞു.