KeralaLatest

വ്യാജ സര്‍വേ നമ്പറില്‍ കെട്ടിടനിര്‍മാണശ്രമം

“Manju”

ഏ​റ്റു​മാ​നൂ​ര്‍: കൃ​ഷി​ഭൂ​മി​യാ​യി​രു​ന്ന നി​ലം മ​ണ്ണി​ട്ടു​നി​ക​ത്തി​യ​ശേ​ഷം വീ​ടു​വെ​ക്കു​ന്ന​തി​ന് വ്യാ​ജ സ​ര്‍​വേ നമ്പ​റി​ല്‍ കെ​ട്ടി​ട​നി​ര്‍മാ​ണ അനുമതി സ്വ​ന്ത​മാ​ക്കി. പ​രാ​തി ഉ​യ​ര്‍ന്ന​തി​നെ റ​വ​ന്യൂ വ​കു​പ്പിന്‍റെ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍ അ​ന​ധി​കൃ​ത​മാ​യി പ​രി​വ​ര്‍ത്ത​ന​പ്പെ​ടു​ത്തി​യ വ​സ്തു​വി​ല്‍നി​ന്ന് മ​ണ്ണ് മു​ഴു​വ​ന്‍ നീ​ക്കം​ചെ​യ്യാ​ന്‍ ക​ല​ക്ട​റു​ടെ ഉ​ത്ത​ര​വ്. ഏ​റ്റു​മാ​നൂ​ര്‍ ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ പേ​രൂ​ര്‍ വി​ല്ലേ​ജി​ലെ തെ​ള്ള​കം പാ​ട​ശേ​ഖ​ര​ത്തി‍െന്‍റ ഭാ​ഗ​മാ​യ കു​ഴി​ചാ​ലി​ല്‍പ​ടി ഭാ​ഗ​ത്താ​ണ് സം​ഭ​വം. റ​വ​ന്യൂ രേ​ഖ​ക​ളി​ല്‍ നി​ലം ഇ​ന​ത്തി​ല്‍പെ​ട്ട സ്ഥ​ലം 1200 ഘ​ന​മീ​റ്റ​ര്‍ മ​ണ്ണ് നി​ക്ഷേ​പി​ച്ച്‌ നി​ക​ത്തി​യെ​ടു​ത്തെ​ന്ന്​ ക​ണ്ടെ​ത്തി. ഇ​തി​നു​ശേ​ഷം സ്ഥ​ല​മു​ട​മ നെ​ടി​യ​കാ​ലാ​യി​ല്‍ സു​നി​ല്‍ തോ​മ​സ് ഏ​റ്റു​മാ​നൂ​ര്‍ ന​ഗ​ര​സ​ഭ​യി​ല്‍നി​ന്ന്​ കെ​ട്ടി​ട നി​ര്‍​മാ​ണ അ​നു​മ​തി സ്വ​ന്ത​മാ​ക്കി. എ​ന്നാ​ല്‍, തെ​റ്റാ​യ സ​ര്‍വേ ന​മ്പ​റി​ലാ​ണ് അ​നു​വാ​ദം സമ്പ​ദി​ച്ച​തെ​ന്നും പി​ന്നീ​ട് സെ​ക്ര​ട്ട​റി ത​ന്നെ പെ​ര്‍മി​റ്റി​ല്‍ ന​മ്പ​ര്‍ തി​രു​ത്തി​ന​ല്‍കി​യെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി.

Related Articles

Back to top button