ആംബുലന്‍സ് എത്തിയില്ല; മൃതദേഹം ശ്മശാനത്തില്‍ എത്തിച്ചത് സൈക്കിളില്‍
സിന്ധുമോള്‍ ആര്
ബംഗളൂരു: കൊവിഡ് ഭീതിയില്‍ ആരും സഹായിക്കാനെത്താത്തതിനെ തുടര്‍ന്ന് വൃദ്ധന്റെ മൃതശരീരം വീട്ടുകാര്‍ സംസ്കരിക്കാന്‍ എത്തിച്ചത് സൈക്കിളില്‍. കര്‍ണാടകയിലെ ബെലഗാവിയിലാണ് ദാരുണമായ സംഭവം നടന്നത്. കനത്ത മഴയത്ത് സൈക്കിളില്‍ പൊതിഞ്ഞു കെട്ടി മൃതദേഹം കൊണ്ടുപോകുന്നതിന്റെ വീഡിയോ ഇതിനകം സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. രണ്ടു ദിവസമായുള്ള കടുത്ത പനിയെ തുടര്‍ന്നാണ് ബെലഗാവിലെ കിത്തൂര് സ്വദേശിയായ 70കാരനെ വീട്ടുകാര്‍ അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചത്. പനിയെന്ന് കേട്ടപ്പോള്‍ തന്നെ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആശുപത്രിക്കാര് നിര്‍ദ്ദേശം നല്കി. അതിനുള്ള തയാറെടുപ്പ് നടത്തുന്നതിനിടെ വൃദ്ധന് മരിച്ചു. മൃതദേഹം സംസ്കരിക്കാന്‍ ശ്മശാനത്തില്‍ എത്തിക്കുന്നതിനായി വീട്ടുകാര്‍ ആംബുലന്‍സിനെ വിളിച്ചെങ്കിലും ലഭിച്ചില്ല. കൊവിഡ് ഭീതി കാരണം അയല്‍ക്കാരും സഹായിച്ചില്ല. ഇതോടെയാണ് കനത്ത മഴയെ അവഗണിച്ച് വീട്ടുകാര്‍ക്ക് മൃതദേഹം സൈക്കിളില്‍ കെട്ടിവച്ച് കൊണ്ടുപോകേണ്ട അവസ്ഥ വന്നത്.