Kerala

പൊലീസിന്റെ ബ്രേയ്ക്കിൽ ഒഡീഷയിലേക്കുള്ള അതിഥികളുടെ സൈക്കിൾ യാത്ര ആറ് കിലോമീറ്ററിലൊതുങ്ങി.

“Manju”

പി.വി.എസ്

മലപ്പുറം: പരപ്പനങ്ങാടി ചെട്ടിപ്പടിയിൽ താമസിക്കുന്ന ഒഡീഷക്കാരായ 37അതിഥിത്തൊഴിലാളികൾ ചെമ്മാട് ,പരപ്പനങ്ങാടി ടൗണുകളിൽ നിന്നായി 37 പുതിയ സൈക്കിളുകൾ വാങ്ങി 1964 കിലോമിറ്റർ അകലെയുള്ള ഒഡീഷയിലേക്ക് യാത്ര തുടങ്ങി.

പരപ്പനങ്ങാടിയിൽ നിന്നു പുലർച്ചെ യാത്ര ആരംഭിച്ച സംഘത്തെ 6 കിലോമീറ്റർ പിന്നിട്ടപ്പോഴേക്കും താനൂർ സിഐയുടെ നേതൃത്വത്തിൽ വട്ടത്താണിയിൽ തടഞ്ഞ് പരപ്പനങ്ങാടി പൊലീസിന് കൈമാറി .അന്തർ സംസ്ഥാന യാത്രയ്ക്ക് ഇളവുകളായെന്ന വ്യാജ വാർത്തകളിൽ യാത്രയ്ക്കൊരുങ്ങിയ ഇവരെ പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിലെത്തിച്ച് യാത്രാനനിയന്ത്രണങ്ങളെ സംബന്ധിച്ചുള്ള ബോധവൽക്കരണം നൽകി ക്യാംപുകളിലേക്ക് മടക്കിയയയച്ചു.

നോൺ സ്റ്റോപ്പ് ട്രെയിനുകൾ ഒഡീഷയിലേക്കടക്കം ഒടുന്നുണ്ടെങ്കിലും കൂടുതൽ സുരക്ഷിത യാത്രയ്ക്കാണ് സൈക്കിൾ സെലക്ട് ചെയ്തതെന്നാണ് അതിഥികളുടെ വിശദീകരണം .

Related Articles

Back to top button