KeralaLatestThiruvananthapuram
ആസിഫ് അലി ചിത്രത്തിന്റെ ടൈറ്റില്‍ & മോഷന്‍ പോസ്റ്റര്‍ ഇന്ന് റിലീസ് ചെയ്യും
സ്റ്റാഫ് റിപ്പോര്‍ട്ടര്‍
കൊച്ചി: ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ & മോഷന്‍ പോസ്റ്റര്‍ ഇന്ന് രാവിലെ 10 മണിക്ക് ആസിഫ് അലിയുടെ ഫേസ്ബുക്ക് പേജിലൂടെ ലോഞ്ച് ചെയ്യും. നിഷാന്ത് സാറ്റു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകന് ഷാഫിയുടെ ശിഷ്യനും സന്തോഷ് ശിവന് അമല്‍ നീരദ് എന്നിവരുടെ അസ്സോസ്സിയേറ്റ് ഡയക്ടറുമായിരുന്നു നിഷാന്ത് സാറ്റു. ലൂമിനസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ നിഷാദ് പീച്ചി നിര്‍മ്മിക്കുന്ന ചിത്രം സിഎച്ച് മുഹമ്മദ് റോയല്‍ സിനിമാസിലൂടെ തിയേറ്ററുകളില്‍ എത്തിക്കും.