KeralaLatest

ചുമട്ടുതൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മാർക്കറ്റ് അടച്ചു

“Manju”

അജി കെ ജോസ്

ചുമട്ടുതൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ താല്ക്കാലികമായി കോട്ടയം മാർക്കറ്റ് അടച്ചു. ‘ മാർക്കറ്റ് ഇന്ന് അണുവിമുക്തമാക്കും. തൊഴിലാളികളുടെയും മറ്റും സാംപിൾ പരിശോധനയിൽ, ഭൂരിപക്ഷം സാംപിളുകൾ നെഗറ്റിവായാൽ മാത്രമേ മാർക്കറ്റ് തുറക്കുകയുള്ളു. കുടുതൽ സാംപിളുകൾ പോസ്റ്റിവായാൽ ബദൽ സംവിധാനം ഒരുക്കും .കോവിഡ് ബാധിച്ച ചുമട്ടുതൊഴിലാളിയുടെ ഒപ്പം ജോലി ചെയ്ത തൊഴിലാളികളുടെ സ്രവ പരിശോധനയ്ക്ക് വിധേയമാക്കും. 2 പഞ്ചായത്തുകളും 4 വാർഡുകളും ഹോഡ് സ്പോട്ടായി പ്രഖ്യാപിച്ചു. കോട്ടയം ചന്തയിലെ ചുമട്ട് തൊഴിലാളിക്കും പനച്ചിക്കാട് സ്വദേശിയായ നേഴ്സിനുമാണ് കോവിഡ് സ്ഥിരീകരിച്ചത് പനച്ചിക്കാട് വിജയപുരം പഞ്ചായത്തുകൾ കോട്ടയം മുൻസിപ്പാലിറ്റി എന്നിവിടങ്ങളാണ് ഹോട്ട് സ്പോട്ടുകൾ.

Related Articles

Leave a Reply

Back to top button