IndiaKeralaLatestThiruvananthapuram

25-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള; അടുത്ത വര്‍ഷം ഫെബ്രുവരിയില്‍

“Manju”

സിന്ധുമോള്‍ ആര്‍​
25-മത് കേരള രാജ്യാന്തര ചലച്ചിത്ര മേള 2021 ഫെബ്രുവരി 12 മുതല്‍ 19 വരെ നടക്കും. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് ഡിസംബറില്‍ നടക്കേണ്ട ചലച്ചിത്ര മേള അടുത്ത വര്‍ഷത്തേക്ക് മാറ്റി വച്ചത്. ഫെബ്രുവരിയിലെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാവും ചലച്ചിത്ര മേള നടത്തുക. ചലച്ചിത്ര മേളയിലേക്കുള്ള എന്‍ട്രികള്‍ ഐഎഫ്‌എഫ്കെ വെബ്സൈറ്റ് വഴി സമര്‍പ്പിക്കാം.
2019 സെപ്തംബര്‍ ഒന്നിനും 2020 ഓഗസ്റ്റ് 31നും ഇടയില്‍ പൂര്‍ത്തീകരിച്ച ചിത്രങ്ങള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം ഉണ്ടാകുക. എന്‍ട്രികള്‍ ഒക്ടോബര്‍ 31ന് ഉള്ളിലും പ്രിവ്യൂ മെറ്റീരിയല്‍ നവംബര്‍ 2ന് മുന്‍പും അയക്കണം. തെരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ പട്ടിക ഡിസംബര്‍ 10ന് പ്രസിദ്ധീകരിക്കും.

Related Articles

Check Also
Close
Back to top button