KeralaLatest

പണി എടുക്കാന്‍ കേരളത്തില്‍ ആളില്ല

“Manju”

ശ്രീജ.എസ്

മലപ്പുറം: ലോക് ഡൌണ്‍ പ്രമാണിച്ച്‌ നാട്ടിലേക്കുപോയ അതിഥിത്തൊഴിലാളികളില്‍ ഭൂരിഭാഗവും ഇനിയും തിരിച്ചെത്തിയിട്ടില്ല. തൊഴിലാളിക്ഷാമം ജില്ലയില്‍ അതിരൂക്ഷമാണ്. തൊഴില്‍ വകുപ്പിന്റെ കണക്കനുസരിച്ച്‌ 46,053 പേരെയാണ് ജില്ലയില്‍നിന്ന് സ്പെഷല്‍ ട്രെയിനുകളില്‍ നാട്ടിലേക്കു പറഞ്ഞയച്ചത്.

എന്നാല്‍ ലോക്‌ഡൗണ്‍ ഇളവുകള്‍ തുടങ്ങിയ സാഹചര്യത്തിലും ഇതുവരെയും ജില്ലയിലേക്കു തിരിച്ചെത്തിയത് 954 പേര്‍ മാത്രമാണ്.ഈ കണക്ക് ട്രെയിന്‍വഴി തിരിച്ചെത്തിയവരുടെ മാത്രമാണ്. അതായത് പോയവരില്‍ 2% പേര്‍ മാത്രമാണ് തിരിച്ചെത്തിയിരിക്കുന്നത് .

പറഞ്ഞുവിട്ടതുപോലെ ഇവരെ തിരിച്ചെത്തിക്കാനും സ്പെഷല്‍ ട്രെയിന്‍ ഏര്‍പ്പെടുത്തേണ്ട അവസ്ഥ വന്നിരിക്കുകയാണ് ഇപ്പോള്‍ . അതല്ലെങ്കില്‍ പണി എടുക്കാന്‍ കേരളത്തില്‍ ആളില്ല എന്ന അവസ്ഥയാകും.

Related Articles

Check Also
Close
Back to top button