Thrissur
വാടാനപ്പള്ളി – കാഞ്ഞാണി റോഡിൽ ഗതാഗത നിയന്ത്രണം
ബിന്ദുലാൽ തൃശ്ശൂർ
കാഞ്ഞാണി – വാടാനപ്പള്ളി റോഡിൽ ഗതാഗത നിയന്ത്രണം. മണലൂർ പഞ്ചായത്തിനും കാഞ്ഞാണി ബസ് സ്റ്റാൻഡിനും ഇടയിലായി പാച്ച് വർക്ക് നടത്തുന്നതിനായി ഒക്ടോബർ 13 മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ വാഹന ഗതാഗതം പൂർണ്ണമായി നിരോധിച്ചു. വാടാനപ്പള്ളിയിൽ നിന്ന് വരുന്ന വാഹനങ്ങൾ കാരമുക്കിൽ നിന്ന് തിരിഞ്ഞ് പാലാഴി വഴി കാഞ്ഞാണിയിലേക്കും തൃശൂരിൽ നിന്ന് വരുന്ന വാഹനങ്ങൾ കാഞ്ഞാണിയിൽ നിന്ന് തിരിഞ്ഞ് അന്തിക്കാട് വഴി കാരമുക്ക് പള്ളിക്ക് സമീപത്ത് കൂടി പോകണമെന്ന് വലപ്പാട് പൊതുമരാമത്ത് അസി.എഞ്ചിനീയർ അറിയിച്ചു.