KeralaLatest

പൃഥ്വിരാജുമായി സമ്പര്‍ക്കം: സുരാജ് വെഞ്ഞാറമൂട് ക്വാറന്റൈനില്‍

“Manju”

ശ്രീജ.എസ്

കൊവിഡ് സ്ഥിരീകരിച്ച നടന്‍ പൃഥ്വിരാജുമായും സംവിധായകന്‍ ഡിജോ ജോസ് ആന്റണിയുമായും സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്ന് നടന്‍ സുരാജ് വെഞ്ഞാറമൂട് സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ സുരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായും ജനഗണമന എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുമായും സമ്പര്‍ക്കത്തില്‍ വന്നവര്‍ നിര്‍ബന്ധിത ക്വാറന്റൈനില്‍ പോകണമെന്നും എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ പെട്ടെന്ന് പരിശോധിക്കണമെന്നും സുരാജ് ആവശ്യപ്പെടുന്നുണ്ട്. കഴി​ഞ്ഞ മെയി​ല്‍ കൊവി​ഡ് ബാധി​തനായ പ്രതി​യെ അറസ്റ്റു ചെയ്ത സി​ ഐയ്ക്കൊപ്പം വേദി​ പങ്കി​ട്ടതി​നെത്തുടര്‍ന്ന് സുരാജ് ക്വാറന്റൈനില്‍ കഴിഞ്ഞിരുന്നു.

Related Articles

Check Also
Close
Back to top button