കോവിഡ് വ്യാപനം വർദ്ധിക്കുന്നതിനാൽ; വിദ്യാരംഭം വീടുകളില്‍ തന്നെ നടത്തുന്നത് ഉചിതമെന്ന് മുഖ്യമന്ത്രി
![](https://i0.wp.com/santhigirinews.org/wp-content/uploads/2020/10/൧൩-1.jpg?resize=780%2C470&ssl=1)
സിന്ധുമോൾ. ആർ
തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ വിദ്യാരംഭം ഇക്കുറി വീടുകളില്‍ തന്നെ നടത്തുന്നതാണ് ഉചിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡ് മാനദണ്ഡം പാലിച്ച് മാത്രമേ മാതാപിതാക്കളും ബന്ധുക്കളും ഈ ചടങ്ങുകളില്‍ പങ്കെടുക്കാവു എന്നും മുഖ്യമന്ത്രി പറഞ്ഞു.
ആഘോഷ പരിപാടികളില്‍ നിയന്ത്രണം തുടരേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് വന്നതോടെ റോഡില്‍ വാഹനങ്ങള്‍ കൂടി. വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ മാസ്ക് ധരിക്കുന്നതില്‍ മടി കാണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവാഹം പോലുള്ള ചടങ്ങില്‍ നിശ്ചിത എണ്ണത്തിലേറെ പേര് പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങുകളില്‍ കോവിഡ് മാനദണ്ഡം ഉറപ്പാക്കുന്നതില്‍ അതിഥികള്‍ക്കും ആതിഥേയനും തുല്യ ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.