KeralaLatest

സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ ടിപിആര്‍ 25ന് മുകളില്‍

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ ടിപിആര്‍ 25ന് മുകളില്‍ എത്തിയിരിക്കുന്നു. മെയ് പകുതിയോടെ സംസ്ഥാനത്ത് കൊറോണ വൈറസ് രോ​​ഗവ്യാപനം തീവ്രമായേക്കും. 248 പേര്‍ അഞ്ച് ദിവസത്തിന് ഇടയില്‍ കോവിഡ് ബാധിച്ചു മരിച്ചു.

ആലപ്പുഴ, തൃശൂര്‍, തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, പാലക്കാട് എന്നീ ജില്ലകളില്‍ രോ​ഗവ്യാപനം ഇനിയും രൂക്ഷമാവുമെന്നാണ് വിലയിരുത്തുന്നത്. 10.31 ആണ് സംസ്ഥാനത്ത് രോ​ഗം സ്ഥിരീകരിക്കുന്നവരുടെ നിരക്ക്. ദേശിയ ശരാശരി 6.92 ആണ്. ഈ സാഹചര്യത്തില്‍ ഒരാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിലേക്ക് സര്‍ക്കാര്‍ നീങ്ങിയേക്കും എന്നാണ് സൂചനകള്‍ ലഭിക്കുന്നത്. കോഴിക്കോട്, മലപ്പുറം, എറണാകുളം ജില്ലകളില്‍ 100 പേരെ പരിശോധിക്കുമ്പോള്‍ 30ലേറെ പേര്‍ക്കും രോ​ഗം സ്ഥിരീകരിക്കുന്ന അവസ്ഥയാണ്.

Related Articles

Back to top button