Thiruvananthapuram
ആയുര്‍വേദ മെഡിക്കല്‍ കോളേജ് അധ്യാപകര്‍ക്ക് ശമ്പള പരിഷ്ക്കരണം
![](https://i0.wp.com/santhigirinews.org/wp-content/uploads/2020/11/government-ayurveda-college-thiruvananthapuram.jpg?resize=780%2C470&ssl=1)
സേതുനാഥ് എസ്
തിരുവനന്തപുരം: സര്‍ക്കാര്‍, എയിഡഡ് ആയുര്‍വേദ മെഡിക്കല്‍ കോളേജുകളിലെ അധ്യാപകര്‍ക്ക് ശമ്പള പരിഷ്ക്കരണം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ആയര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍, എയിഡഡ് ആയുര്‍വേദ മെഡിക്കല്‍ കോളേജുകളിലെ അധ്യാപകര്‍ക്ക് ഏഴാം യുജിസി സ്കീമനുസരിച്ചാണ് ശമ്പള പരിഷ്ക്കരണം നടപ്പിലാക്കുന്നത്. 01.01.2016 തീയതി പ്രാബല്യത്തിലാണ് അധ്യാപകരുടെ ശമ്പളം പരിഷ്ക്കരണത്തിന് തീരുമാനിച്ചിട്ടുള്ളത്.