ശ്രീജ.എസ്
ആലപ്പുഴ: അമ്മയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ മകന് അറസ്റ്റില്‍. വട്ടയാല്‍ വട്ടത്തില്‍ വീട്ടില്‍ ക്ലീറ്റസിന്റെ ഭാര്യ ഫിലോമിനയെ (62) കൊലപ്പെടുത്തിയ കേസില്‍ മകന് സുനീഷിനെയാണ് (37) സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. അപകടം സംഭവിച്ചുവെന്ന നിലയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് ഫിലോമിന മരിച്ചത്. കഴിഞ്ഞ 5ന് ആയിരുന്നു സംഭവം.
വീട്ടിലുണ്ടായ അപകടത്തില്‍ തലയ്ക്കു പരുക്കേറ്റുവെന്നായിരുന്നു ബന്ധുക്കളില്‍ ചിലരുടെ വാദം. സ്വാഭാവിക മരണമല്ലെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. തലയില്‍ ശക്തമായി അടിയേറ്റതായും ആഴമുള്ള മുറിവാണ് മരണകാരണമെന്നും ആയിരുന്നു റിപ്പോര്‍ട്ട്. പൊലീസ് അന്വേഷണം തുടങ്ങിയതോടെ സുനീഷ് ഒളിവില്‍ പോയി. സംസ്കാരച്ചടങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു ശേഷം കൂടുതല്‍പേരെ ചോദ്യം ചെയ്തതോടെയാണ് സംഭവം കൊലപാതകമാണെന്നു പൊലീസ് ഉറപ്പിച്ചത്. തുടര്‍ന്നായിരുന്നു അറസ്റ്റ്.