IndiaLatest

നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം ആചരിച്ചു

“Manju”

കൊച്ചി: അന്താരാഷ്ട്ര വയോജന ദിനാഘോഷത്തോടനുബന്ധിച്ച്‌, രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖകളില്‍ ‘എന്‍പി എസ് (നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം) ദിവസ്’ ആചരിച്ചു. എന്‍പിഎസിനെക്കുറിച്ച്‌ ദശലക്ഷക്കണക്കിനു വരുന്ന ഉപഭോക്താക്കള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനുള്ള ഈ പദ്ധതിയുടെ ഉദ്ഘാടനം എസ്ബിഐ ചെയര്‍മാന്‍ ദിനേശ് ഖാര നിര്‍വഹിച്ചു. ഒപ്പം വ്യക്തിഗത എന്‍പിഎസ് രജിസ്ട്രേഷന്‍റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. എല്ലാവര്‍ക്കും പെന്‍ഷനുള്ള സമൂഹത്തെ സൃഷ്ടിക്കുന്നതിനുള്ള ഗവണ്‍മെന്‍റ് ലക്ഷ്യത്തിനനുസൃതമായിട്ടാണ് എസ്ബിഐ ഈ എന്‍പിഎസ് ദിവസ് ആചരിക്കുന്നതെന്ന് എസ്ബിഐ ചെയര്‍മാന്‍ ദിനേശ് ഖാര പറഞ്ഞു.

Related Articles

Back to top button