സ്വന്തം ലേഖകൻ
വെഞ്ഞാറമൂട്: നെല്ലനാട് പഞ്ചായത്തിലെ 16 വാർഡുകളിലായി ദിവസം 600 പേർക്ക് ഭക്ഷണപ്പൊതികൾ എത്തിക്കുന്നു. 32 ദിവസംകൊണ്ട് ഇരുപതിനായിരത്തിലധികം ഭക്ഷണപ്പൊതികൾ എത്തിക്കാൻ സാധിച്ചു. നെല്ലനാട് പഞ്ചായത്തിലെ വാട്സ്ആപ്പ് കൂട്ടായ്മകൾ വിവിധ രാഷ്ട്രീയ മത സംഘടനകൾ യുവജന പ്രസ്ഥാനങ്ങൾ എന്നിവയുടെ നിസ്സീമമായ സഹകരണം കൊണ്ടാണ് കമ്മ്യൂണിറ്റി കിച്ചൻ മുന്നോട്ടുപോകാൻ സാധിക്കുന്നത്.
മൂന്ന് കുടുംബശ്രീ യൂണിറ്റുകളിൽ നിന്നുള്ള മുപ്പത് അംഗങ്ങൾ , അമ്പത് വാളണ്ടിയേഴ്സ് എന്നിവരുടെ സേവനം പ്രത്യേകം എടുത്തു പറയേണ്ടതാണ്. മാനസിക വൈകല്യം ഉള്ളവർക്ക് പഞ്ചായത്ത് ഓഫീസിൽ തന്നെ ഭക്ഷണം നൽകുന്നതിനുള്ള സൗകര്യം ചെയ്തിരിക്കുന്നു. അതിഥി തൊഴിലാളികൾക്ക് നാലു ദിവസം കൂടുമ്പോൾ ആവശ്യമായ ഭക്ഷണ സാധനങ്ങൾ എത്തിക്കുന്നു