ശ്രീജ.എസ്
ചെന്നൈ: ഹൊസൂര്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ ഹൊസൂരിലെ ശാഖയില്‍നിന്ന് ഏഴു കോടി രൂപയുടെ സ്വര്‍ണം കൊള്ളയടിച്ച കേസില്‍ നാല് പേര് പിടിയില്‍. ഹൈദരാബാദില്‍നിന്നാണ് നാലംഗ സംഘത്തെ പിടികൂടിയത്. തോക്കു ചൂണ്ടിയായിരുന്നു സംഘം കവര്‍ച്ച നടത്തിയത്.
ഹൊസൂര്‍-ബംഗളൂരു റോഡിലെ മുത്തൂറ്റ് ശാഖയിലാണു വന്‍ കവര്‍ച്ച നടന്നത്. വെള്ളിയാഴ്ച രാവിലെ ഒന്‍പതരയ്ക്കു ജീവനക്കാരെ കെട്ടിയിട്ട ശേഷം സ്വര്‍ണവും പണവും കവരുകയായിരുന്നു. 25,091 ഗ്രാം സ്വര്‍ണവും 96,000 രൂപയുമാണ് അപഹരിച്ചത്.