KeralaLatest

കോവിഡ് ബാധിച്ച വിദ്യാര്‍ത്ഥികളെ പരീക്ഷയില്‍ നിന്ന് വിലക്കി കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി

“Manju”

കോഴിക്കോട്: കോവിഡ് ബാധിതരായ വിദ്യാര്‍ത്ഥികളെ പരീക്ഷയില്‍ നിന്ന് വിലക്കി കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി. പി പി ഇ കിറ്റ് ഉപയോഗിച്ച്‌ പരീക്ഷയെഴുതാനോ മറ്റോ ഉള്ള ഒരു സംവിധാനവും യൂണിവേഴ്സിറ്റിയില്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് വിലക്കിയ വിദ്യാര്‍ത്ഥിയുടെ പിതാവ് ആരോപിച്ചു. അതേസമയം പരീക്ഷ നഷ്ടമായാല്‍ തുടര്‍പഠനം നഷ്ടമാകുമെന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍.

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയുടെ അവസാന ബിരുദ പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ത്ഥിയെയാണ് പരീക്ഷയില്‍ നിന്ന് വിലക്കിയത്. തുടര്‍ പഠനം മുടങ്ങിപ്പോകുമെന്ന ഭീതിയിലാണ് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍. പരീക്ഷകള്‍ നടത്തുന്നതോടൊപ്പം കോവിഡ് ബാധിച്ച വിദ്യാര്‍ത്ഥികളിളെക്കൂടി ആ പരീക്ഷകളില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാരിനും അനുബന്ധ യൂണിവേഴ്സിറ്റികള്‍ക്കും കഴിയേണ്ടതുണ്ടെന്ന് രക്ഷിതാക്കള്‍ അഭിപ്രായപ്പെട്ടു. മൂന്നാം തരംഗ ഭീഷണിയുള്ളതിനാല്‍ ഇനിയും പരീക്ഷ മുടങ്ങിയാല്‍ വീണ്ടുമൊരു അടച്ചിടല്‍ ഉണ്ടായാല്‍ തുടര്‍ പഠനം നീണ്ടുപോകുമെന്നാണ് രക്ഷിതാക്കളുടെ ഭീതി.

Related Articles

Back to top button