തിരുവനന്തപുരം : നാടാര്‍ സമുദായത്തെ പൂര്‍ണമായും ഒബിസിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം.ഇതുവരെ ഹിന്ദു, എസ്.ഐ.യു.സി നാടാര്‍ സംവരണം മാത്രമാണ് ഉണ്ടായിരുന്നത്.എന്നാലിനി മുതല്‍ ക്രൈസ്തവ നാടാരും ഒബിസിയില്‍ ഉള്‍പ്പെടും. ഈ തീരുമാനം തെക്കന്‍ കേരളത്തിലെ തിരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കുമെന്നാണ് എല്‍ഡിഎഫിന്റെ കണക്കു കൂട്ടല്‍.
പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസമായി നീട്ടുന്നതിനൊപ്പം സിഡിറ്റിലെ 115 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനും ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ജനുവരി മാസം അവസാനിക്കുന്ന പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലവധിയാണ് ആറ് മാസത്തേക്ക് നീട്ടിയിരിക്കുന്നത്. കൂടാതെ ശമ്ബള പരിഷ്കരണ കമ്മീഷന്റെ റിപ്പോര്‍ട്ടും മന്ത്രിസഭാ യോഗം അംഗീകരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച കാര്യങ്ങള്‍ പഠിക്കുന്നതിനായി ഉദ്യോഗസ്ഥതല സമിതിയേയും നിയോഗിച്ചിട്ടുണ്ട്. ധനവകുപ്പ് സെക്രട്ടറിയുള്പ്പെടുന്നതാണ് സമിതി.കോവിഡ് കാലത്തെ ആരോഗ്യപ്രവര്‍ത്തകരുടെ സേവനം പരിഗണിച്ച് ആരോഗ്യ വകുപ്പിലെ ശമ്ബള പരിഷ്കരണം അതേപടി നടപ്പാക്കാനുള്ള തീരുമാനവുമായി.