InternationalLatest

അബുദാബി കിരീടാവകാശിയുമായി എസ് ജയ് ശങ്കര്‍ കൂടിക്കാഴ്ച നടത്തി

“Manju”

അബുദാബി; ഇന്ത്യ – യുഎഇ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച്‌ വിദേശകാര്യമന്ത്രി ഡോ. എസ് ജയ് ശ ങ്കര്‍ അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ചര്‍ച്ച നടത്തി. കൂടുതല്‍ മേഖലകളിലേക്ക് സഹകരണം ഊട്ടിയുറപ്പിക്കുന്നത് സംബന്ധിച്ചും പ്രാദേശിക, രാജ്യാന്തര സംഭവ വികാസങ്ങളും ചര്‍ച്ച ചെയ്തു.

അബുദാബി എയര്‍പോര്‍ട്ട് കമ്പനി ചെയര്‍മാന്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ ഹമദ്, സുപ്രീം നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ അലി അല്‍ ഷംസി, അബുദാബി എക്‌സിക്യൂട്ടീവ് അഫയേഴ്‌സ് അതോറിറ്റി ചെയര്‍മാന്‍ ഖല്‍ദൂന്‍ അല്‍ മുബാറക് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Related Articles

Back to top button