IndiaLatest

യുപിഐ പേയ്മെന്റ് ഇടപാടുകളില്‍ വന്‍ വര്‍ദ്ധനവ്

“Manju”

മെയ് മാസത്തില്‍ രാജ്യത്തെ യുപിഐ പേയ്മെന്റ് മുഖാന്തരമുള്ള ഇടപാടുകളില്‍ വന്‍ വര്‍ദ്ധനവ്. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, മെയ് മാസത്തില്‍ 10 ലക്ഷം കോടി രൂപയുടെ ഇടപാടാണ് നടന്നത്. രാജ്യത്ത് 2016 ലാണ് യുപിഐ പേയ്മെന്റ് സംവിധാനം ആരംഭിച്ചത്.

മെയ് മാസത്തില്‍ തല്‍ക്ഷണ തത്സമയ പേയ്മെന്റ് സംവിധാനത്തില്‍ 595 കോടി ഇടപാടുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഏപ്രില്‍ മാസം ഇത് 558 കോടിയായിരുന്നു. രാജ്യത്ത് കോവിഡ് വ്യാപനം ആരംഭിച്ച ഘട്ടത്തിലാണ് യുപിഐ പേയ്മെന്റിന് കൂടുതല്‍ സ്വീകാര്യത ലഭിച്ചത്. 2020 മാര്‍ച്ച്‌ മാസത്തില്‍ ഇടപാടുകളുടെ എണ്ണം 124 കോടിയായിരുന്നു.

Related Articles

Back to top button