IndiaLatest

നേതൃസ്ഥാനത്തേയ്ക്കില്ലെന്ന് രാഹൂല്‍ ഗാന്ധി

“Manju”

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് സോണിയ ഗാന്ധിതന്നെ തുടരും. അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചതോടെയാണ് സോണിയ ഗാന്ധി തുടരുമെന്ന കാര്യം ഉറപ്പായത്. കോണ്‍ഗ്രസ് ഉന്നതതല നേതൃത്വം രാഹുലിനെ പാര്‍ട്ടി തലപ്പത്തേക്ക് ക്ഷണിച്ചെങ്കിലും അദ്ദേഹം അത് നിരസിച്ചു. ഇന്ത്യയില്‍ കോണ്‍ഗ്രസിന് സംഭവിക്കുന്ന പതനം ശക്തമായ നേതൃത്വത്തിന്റെ അഭാവമാണെന്നും പാര്‍ട്ടി ദുര്‍ബ്ബലമാണെന്നുമുള്ള ആക്ഷേപം കഴിഞ്ഞ കുറച്ചു നാളുകളായി കോണ്‍ഗ്രസിനുള്ളില്‍ ശക്തമാണ്. നേതൃമാറ്റം ആവശ്യപ്പെട്ട് കപില്‍ സിബല്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ രംഗത്തു വരികയും ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ നേതാക്കള്‍ സോണിയാ ഗാന്ധിക്കയച്ച കത്തിനെ അടിസ്ഥാനമാക്കിയാണ് കോണ്‍ഗ്രസ് ഉന്നത തല യോഗം ചേര്‍ന്നത്.

 

Related Articles

Back to top button