InternationalLatest

ഇന്ന് മുതല്‍ അപ്‍ലോഡ് ചെയ്യുന്ന ഫോട്ടോകള്‍ക്ക് പരിധി 15 ജിബി

“Manju”

ന്യൂയോര്‍ക്ക്; ഗൂഗിള്‍ ഫോട്ടോസ് ഇന്നുമുതല്‍ ലിമിറ്റഡാണ്. ജൂണ്‍ 1 മുതല്‍ അപ്‍ലോഡ് ചെയ്യുന്ന ഫോട്ടോകള്‍ക്ക് പരിധി 15 ജിബിയാണ്. അതായത് ഇനി അണ്‍ലിമിറ്റഡ് അപ്ലോഡിംഗ് നടക്കില്ലെന്ന് സാരം. അധിക സ്പേസ് ആവശ്യമെങ്കില്‍ പ്രതിമാസം 130 രൂപയ്ക്ക് 100 ജിബിയോ 210 രൂപയ്ക്ക് 200 ജിബിയോ അധികം ലഭിക്കും. ഇപ്പോള്‍ നിങ്ങളുടെ പരിധി മനസിലാക്കണമെങ്കില്‍, photos.google.com/storage എന്ന പേജ് തുറന്നാല്‍ മതിയാകും .

ഗൂഗിള്‍ ഫോട്ടോസ് പരിധി വയ്ക്കുമ്പോള്‍ ഫോട്ടോകള്‍ സൂക്ഷിക്കാന്‍ ഓണ്‍ലൈനായി എന്തൊക്കെ മാര്‍ഗ്ഗങ്ങളുണ്ട് എന്നത് പരിശോധിച്ചാല്‍ മുന്നില്‍ വരുന്നത് ഇവയാണ് ഫ്ലിക്കര്‍ പ്രോ: അണ്‍ലിമിറ്റഡ് സ്റ്റോറേജാണ് യൂസറിന് ലഭിക്കുക. പ്രതിമാസം 580 രൂപയോ, പ്രതിവര്‍ഷം 5200ക്കോ സബ്സ്ക്രൈബ് ചെയ്യാന്‍ സാധിക്കും. ആപ്പിള്‍ ഐ ക്ലൗഡ്: പ്ലാനോ, വണ്‍ സബ്സ്ക്രിപ്ഷന്‍ പ്ലാനോ ഉപയോഗിച്ച്‌ ഇത് എടുക്കാം. 75 രൂപക്ക് 50 ജിബിയും 219 രൂപക്ക് 200 ജിബിയും സ്റ്റോറേജ് ലഭിക്കും. 2 ടിബി സ്റ്റോറേജിന് 749 രൂപയാണ്.

Related Articles

Back to top button