InternationalLatest

മുട്ടയ്ക്കു വില കുടി; പുട്ടിൻ മാപ്പ് ചോദിച്ചു

“Manju”

മോസ്കോ ∙ മുട്ടയ്ക്കു താങ്ങാനാവാത്തവിധം വിലകൂടിയെന്ന വീട്ടമ്മയുടെ പരാതി കേട്ട റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ മാപ്പു പറഞ്ഞു. മുട്ടയും ചിക്കനും ഈ വിലയ്ക്കു വാങ്ങാൻ ഞങ്ങൾക്കു ദശലക്ഷക്കണക്കിനു പണമൊന്നും ലഭിക്കുന്നില്ലെന്നു സർക്കാർ ഓർക്കണമെന്ന് പെൻഷൻകാരിയായ വീട്ടമ്മ അടുക്കളയിൽ നിന്നുകൊണ്ടാണ് വിഡിയോയിൽ പ്രസിഡന്റിനോടു പറഞ്ഞത്. ഇതു സമൂഹമാധ്യമങ്ങളിൽ വൈറലായി.
മാധ്യമങ്ങളും ജനങ്ങളുമായി പുട്ടിൻ നടത്തുന്ന വർഷാവസാന ചോദ്യോത്തര പരിപാടിയിലാണ് ഐറിന അക്കോപ്പോവ എന്ന വീട്ടമ്മ ജീവിതപ്രാരാബ്ധങ്ങൾ നിരത്തിയത്. ‘ഇക്കാര്യത്തിൽ ഞാൻ മാപ്പുപറയുന്നു. അധികം വൈകാതെ പ്രശ്നം പരിഹരിക്കും’– പുട്ടിൻ പറഞ്ഞു. പിന്നാലെ, അടുത്തവർഷമാദ്യം 120 കോടി മുട്ട നികുതി ഒഴിവാക്കി ഇറക്കുമതി ചെയ്യുമെന്ന പ്രഖ്യാപനവുമുണ്ടായി. ജീവിതച്ചെലവു കൂടിയതിനെതിരെ റഷ്യയിൽ പ്രതിഷേധമുണ്ട്. പണപ്പെരുപ്പം ഈ വർഷം 8 ശതമാനത്തിൽ എത്തുന്ന സ്ഥിതിയാണെന്നും പരിഹാരനടപടികൾ സ്വീകരിക്കുമെന്നും പുട്ടിൻ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

Related Articles

Back to top button