IndiaLatest

ഫ്രഞ്ച് ഓപ്പണില്‍ വിജയം ആവര്‍ത്തിച്ച്‌ സാത്വിക്- ചിരാഗ് സഖ്യം

“Manju”

2022ലെ ഫ്രഞ്ച് ഓപ്പണില്‍ വിജയം ആവർത്തിച്ച്‌ ഇന്ത്യയുടെ ഗ്ലാമർ ജോഡി. സാത്വിക് സായ് രാജ്ചിരാഗ് ഷെട്ടി സഖ്യം. ചൈനീസ് തായ്പേയ് സഖ്യത്തിനെ അരമണിക്കൂറിനകം വീഴ്‌ത്തിയാണ് രണ്ടാം കിരീടം സ്വന്തമാക്കിയത്.

ഇന്ത്യൻ ജോഡി ലീ ജെഹുയിയാങ് പോഹ്‌സുവാൻ ജോഡിയെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് തകർത്തത്. ഇന്ത്യൻ താരങ്ങള്‍ക്കെതിരെ ചൈനീസ് തായ്പേയ് സഖ്യത്തിന് തരിമ്ബ് വെല്ലുവിളിയുയർത്താൻ പോലുമായില്ല. 21-11,21-17 എന്നിങ്ങനെയാണ് സ്കോ‍‍ർ. മത്സരത്തിലൂട നീളം പിഴവുകള്‍ വരുത്താത്ത ഇന്ത്യൻ ആധിപത്യമാണ് കണ്ടത്.

 

Related Articles

Back to top button