InternationalLatest

കുവൈത്തില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ‘ഇ സ്റ്റാമ്ബ് ‘

“Manju”

കുവൈത്തില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് പണമടക്കാന്‍ ഇനി മൊബൈല്‍ ആപ്പ് പ്രയോജനപ്പെടുത്താം. ധനമന്ത്രാലയമാണ് ‘ഇ സ്റ്റാമ്പ് ‘ എന്ന പേരില്‍ ആപ്പ് തയ്യാറാക്കിയത്. പദ്ധതിയുടെ തുടക്കത്തില്‍ ആരോഗ്യ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, അപ്ലൈഡ് എജുക്കേഷന്‍ എന്നിവയിലാണ് ഇ സ്റ്റാമ്പ് പേയ്‌മെന്റ് സംവിധാനം നടപ്പാക്കുന്നത്.

സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ഇടപാടുകള്‍ക്കുമുള്ള ഫീസ് കെ.നെറ്റ് ഉപയോഗിച്ച്‌ എളുപ്പത്തില്‍ അടക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് ധനമന്ത്രാലയം അവതരിപ്പിച്ചത്. ‘ഇ സ്റ്റാമ്പ്’ എന്ന പേരില്‍ തയാറാക്കിയ ആപ്ലിക്കേഷന്‍ ആന്‍ഡ്രോയ്ഡ് ഐ ഓ എസ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്.

വിദേശകാര്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോര്‍ അപ്ലൈഡ് എജുക്കേഷന്‍ ആന്‍ഡ് ട്രെയിനിങ് എന്നിവയിലെ ഇടപാടുകള്‍ക്ക് പേപ്പര്‍ സ്റ്റാമ്പിന് പകരമായി വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഇലക്‌ട്രോണിക് സ്റ്റാമ്പ് ഉപയോഗിക്കാം. വെന്‍ഡിങ് മെഷീനില്‍നിന്ന് സ്റ്റാമ്പ് എടുത്ത് അപേക്ഷ ഫോമുകളിലും മറ്റും ഒട്ടിക്കുന്നത് ഒഴിവാക്കാന്‍ ഇത് സഹായിക്കും.

Related Articles

Back to top button