KeralaLatestThiruvananthapuram

കനത്ത മഴ; തലസ്ഥാനത്ത് ഗതാഗതം ഭാഗികമായി തടസപ്പെട്ടു

“Manju”

തിരുവനന്തപുരം ജില്ലയില്‍ വിവിധയിടങ്ങളില്‍ ശക്തമായ മഴ തുടരുന്നു. നെയ്യാറ്റിന്‍കരയില്‍ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു. വിഴിഞ്ഞത്ത് ഗംഗയാര്‍ തോട് കരകവിഞ്ഞ് സമീപത്തെ കടകളില്‍ വെള്ളം കയറി. വാമനപുരം നദിയിലെ ജലനിരപ്പ് ഉയരുന്നു. വിതുര, പൊന്‍മുടി, പാലോട്, നെടുമങ്ങാട് എന്നിവിടങ്ങളിലും കനത്ത മഴയാണ്. പെരിങ്ങമ്മലയില്‍ കിണര്‍ ഇടിഞ്ഞു താണു. കോവളം വാഴമുട്ടത്ത് വീടുകള്‍ക്ക് മുകളില്‍ മണ്ണിടിഞ്ഞു.

നെയ്യാറ്റിന്‍കര ടിബി ജംഗ്ഷനില്‍ ദേശീയപാതയിലെ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു. ഗതാഗതം ഭാഗികമായി തടസപ്പെട്ടു.  രുവനന്തപുരത്തേക്കും, നാഗര്‍കോവിലിലേക്കും ഉള്ള വാഹനങ്ങളെ ഓലത്താന്നി വഴി തിരിച്ചു വിട്ടിരിക്കുകയാണ്.

Related Articles

Back to top button