Kerala

ജില്ലയിലെ 144: വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയത്തിന് വ്യക്തതയില്ല. പലയിടത്തും അപ്രഖ്യാപിത പ്രാദേശിക ലോക്ഡൗൺ

“Manju”

 

ജില്ലയിൽ 144 പ്രഖ്യാപിച്ചതിനു ശേഷം വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതിനും അടയ്ക്കുന്നതിനും ഏകീകൃത സമയ ക്രമമില്ലാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നു. ജില്ലയിലെ വിവിധ സ്റ്റേഷൻ അതിർത്തികളിൽ വ്യത്യസ്തമായ സമയക്രമമാണ്. ശ്രീകാര്യം പോലീസിന്റെ നിർദേശാനുസരണം പ്രധാന ജംഗ്ഷനുകളിൽ കടകൾ തുറക്കാൻ അനുവദിക്കുന്നില്ല. ശ്രീകാര്യത്ത് പ്രാദേശിക ലോക്ഡൗൺ പ്രതീതിയാണ്. വെള്ളറട സർക്കിളിന്റെ കീഴിലെ ആര്യങ്കോട് പോലിസ് സ്റ്റേഷൻ പരിധിയിൽ ഉച്ചയ്ക്ക് 2 മണിക്ക് കടകൾ അടയ്ക്കണം. ജില്ലാ കളക്ടറോ, സംസ്ഥാന സർക്കാരോ കണ്ടൈൻമെന്റ് സോണുകളിൽ പോലും പ്രഖ്യാപിക്കാത്ത പ്രാദേശിക ലോക്ഡൗണുകളാണ് വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്നായി വ്യാപാരികളുടെ മേൽ അടിച്ചേൽപ്പിക്കുന്നതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ശ്രീ. കെ. എസ്. രാധാകൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി ശ്രീ. എസ്. എസ്. മനോജ്, ജില്ലാ ട്രഷറർ ശ്രീ. നെട്ടയം മധു എന്നിവർ പറഞ്ഞു.
വ്യാപാര സ്ഥാപനങ്ങൾ തുറക്കാനും അടയ്ക്കുവാനും ജില്ലയിൽ ഏകീകൃത സമയം വേണം. കടകൾ അടച്ചിടുന്നത് കൊണ്ടു മാത്രം കോവിഡ് മഹാമാരിയെ ചെറുക്കാൻ കഴിയില്ലായെന്ന് ബോധ്യപ്പെട്ടിട്ടും ചില പോലീസ് ഉദ്യോഗസ്ഥർ നിൽബന്ധബുദ്ധിയോടെ കടകൾ അടപ്പിച്ചിടുന്നത് പ്രതിഷേധാർഹമാണ്. ജില്ലാ ഭരണകൂടവും സംസ്ഥാന സർക്കാരും അടിയന്തിരമായി ഇടപെടണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

Related Articles

Back to top button