InternationalLatest

പ്രധാനമന്ത്രിക്കും മമത ബാനര്‍ജിക്കും മാമ്പഴം സമ്മാനിച്ച്‌ ബംഗ്ലാദേശ് പ്രധാനമന്ത്രി

“Manju”

ധാക്ക: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കും മാമ്പഴം സമ്മാനിച്ച്‌ ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന. 2,600 കിലോ മാമ്പഴമാണ് ഇരുവര്‍ക്കും ഉപഹാരമായി അയച്ചതെന്ന് ബംഗ്ലാദേശ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം, പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള കേന്ദ്ര സര്‍ക്കാറിലെ പ്രമുഖര്‍ക്ക് മമതാ ബാനര്‍ജി മാമ്പഴം ഉപഹാരമായി കൊടുത്തയച്ചിരുന്നു. ബംഗ്ലാദേശിലെ രംഗ്പൂര്‍ ജില്ലയില്‍ വിളഞ്ഞ ഹരിഭംഗ ഇനത്തില്‍ പെട്ട മാമ്പഴമാണ് ബെനാപോള്‍ ചെക്‌പോസ്റ്റ് വഴി രാജ്യത്തെത്തിച്ചത്. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ‘സൗഹൃദത്തിന്റെ ഉപഹാര’മായാണ് മാങ്ങകളെന്ന് അധികൃതര്‍ അഭിപ്രയപെട്ടു.

ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈകമ്മീഷണറുടെ ഫസ്റ്റ് സെക്രട്ടറിയാണ് മാങ്ങകള്‍ സ്വീകരിച്ചത്. തുടര്‍ന്ന് ഇത് മോദിക്കും മമതക്കുമായി അയക്കുകയായിരുന്നു. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് ശൈഖ് ഹസീന മാമ്പഴം ഉപഹാരമായി നല്‍കിയേക്കുമെന്ന് ബംഗ്ലാദേശി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Related Articles

Back to top button