ശ്രീജ.എസ്
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നു. ഡല്‍ഹിയിലെ സുരക്ഷ വിലയിരുത്താനാണ് യോഗം. പൊലീസ്, ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഇസ്രായേല്‍ എംബസിക്ക് സമീപം സ്ഫോടനം ഉണ്ടായ പശ്ചാത്തലത്തില്‍ രാജ്യത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. വിമാനത്താവളങ്ങള്‍, പ്രമുഖ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫിസുകള്‍ ഉള്‍പ്പെടെ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. സുരക്ഷ ശക്തമാക്കാന്‍ നടപടി സ്വീകരിച്ചതായി സിഐഎസ്എഫ് അറിയിച്ചു.