KeralaLatest

ബിരിയാണിയും അരിപ്പത്തിരിയും വിറ്റുകിട്ടിയ ഒരു ലക്ഷം എ.ഐ.വൈ.എഫ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

“Manju”

 

മാവേലിക്കര: എ.ഐ.വൈ.എഫ് മാവേലിക്കര മണ്ഡലം കമ്മിറ്റി നടത്തിയ ബിരിയാണി, അരിപ്പത്തിരി ചലഞ്ചില്ലൂടെ ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. മാവേലിക്കരയിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് സിനൂ ഖാനും സെക്രട്ടറി എസ്.അംജദും ചേര്‍ന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി.തിലോത്തമന് തുക കൈമാറി.

ബിരിയാണിയും അരിപ്പത്തിരിയും വിറ്റ് എ.ഐ.വൈ.എഫ് സ്വരൂപിച്ചത് 1,02,000 രൂപയാണ്. ചടങ്ങില്‍ സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി.ശ്രീകുമാര്‍, എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം വി.പി.സോണി, എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി വിപിന്‍ദാസ്, രാജേഷ്, നന്ദകുമാര്‍, അനില്‍.പി, അനീഷ് രാജ്, ചന്ദ്രചൂഡന്‍, ഷിബു, ഷിബാ സതീഷ്, ഗോകുല്‍, കൃഷ്ണപ്രസാദ്, രഞ്ജിത്ത്, ജിജോ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button