IndiaLatest

പ്രവാസി ഭാരതീയ ദിവസ് : ആശംസകളര്‍പ്പിച്ച്‌ പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി: പ്രവാസി ഭാരതീയ ദിവസത്തില്‍ ആശംസകളര്‍പ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വന്തം സ്വത്വം തിരിച്ചറിഞ്ഞു കൊണ്ട് ലോകത്തിന്റെ പല ഭാഗങ്ങളില്‍ ജീവിക്കുന്ന ഭാരതീയര്‍ വിവിധ രംഗങ്ങളില്‍ തിളങ്ങി നില്‍ക്കുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘എല്ലാവര്‍ക്കും ആശംസകള്‍, പ്രത്യേകിച്ച്‌ രാഷ്ട്രത്തിനു പുറത്തുള്ള ഇന്ത്യന്‍ സമൂഹത്തിന്. സ്വന്തമായി ഒരു അസ്തിത്വമുണ്ടാക്കിയ ഇന്ത്യന്‍ സമൂഹം, രാജ്യത്തിന് പുറത്തും നിരവധി മേഖലകളില്‍ തിളങ്ങി നില്‍ക്കുന്നു. അവരുടെ നേട്ടങ്ങളില്‍ നമ്മള്‍ വളരെയധികം അഭിമാനിക്കുന്നു!’ നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു.

1915 ജനുവരി ഒന്‍പതാം തീയതിയാണ് ദക്ഷിണാഫ്രിക്കന്‍ വാസം മതിയാക്കി മഹാത്മാഗാന്ധി ഭാരതത്തില്‍ തിരിച്ചെത്തിയത്. അതു കൊണ്ടാണ്, പ്രവാസി ഭാരതീയ ദിവസമായി ആഘോഷിക്കാന്‍ ഈ ദിനം തന്നെ സര്‍ക്കാര്‍ തെരഞ്ഞെടുത്തത്. ലോകത്തിന്റെ മുക്കിലും മൂലയിലുമായി പല രാഷ്ട്രങ്ങളില്‍ ജീവിക്കുന്ന ഇന്ത്യക്കാരുടെ സ്മരണയില്‍ രാജ്യം ഈ ദിനം ആഘോഷിക്കുന്നു.

Related Articles

Back to top button