KeralaLatest

ഇഷ്ടചിത്രം തിരഞ്ഞെടുക്കാനുള്ള വോട്ടിങ് വ്യാഴാഴ്ച തുടങ്ങും

“Manju”

ശ്രീജ.എസ്

പാലക്കാട്: ചലച്ചിത്രമേളയിലെ പ്രേക്ഷകരുടെ ഇഷ്ടചിത്രം തിരഞ്ഞെടുക്കാനുള്ള വോട്ടിങ് വ്യാഴാഴ്ച ആരംഭിക്കും. മത്സരവിഭാഗത്തിലെ 14 ചിത്രങ്ങളാണ് വോട്ടിങ്ങിനായി പരിഗണിക്കുന്നത്.അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും എസ്.എം.എസ്. വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ഡെലിഗേറ്റുകള്‍ക്ക് വോട്ടുചെയ്യാം. എസ്.എം.എസിലൂടെ വോട്ട് ചെയ്യുന്നതിന് IFFK (space) ഫിലിം കോഡ് എന്ന ഫോര്‍മാറ്റില്‍ ടൈപ്പ് ചെയ്ത് 56070 എന്ന നമ്പറിലേക്ക് അയയ്ക്കണം.

ബിലേസുവാര്‍, ബേര്‍ഡ് വാച്ചിങ്, ക്രോണിക്കിള്‍ ഓഫ് സ്പേസ്, ചുരുളി, ഡെസ്റ്റെറോ, ഹാസ്യം, ഇന്‍ ബിറ്റ്വീന്‍ ഡൈയിങ്, കോസ, ലോണ്‍ലി റോക്ക്, മെമ്മറി ഹൗസ്, റോം, ദി നെയിംസ് ഓഫ് ദ ഫ്ലവേഴ്സ്, ദേര്‍ ഈസ് നോ ഈവിള്‍, ദിസ് ഈസ് നോട്ട് എ ബറിയല്‍, ഇറ്റ് ഈസ് എ റിസറക്ഷന്‍ എന്നീ ചിത്രങ്ങളാണ് മത്സരത്തിനുള്ളത്. ചലച്ചിത്രമേളയുടെ സമാപനസമ്മേളനത്തില്‍ പ്രേക്ഷകപ്രീതി നേടിയ മികച്ചചിത്രത്തിനുള്ള പുരസ്കാരം സമ്മാനിക്കും.

Related Articles

Back to top button