BusinessLatest

ഏതൊക്കെ ആളുകള്‍ക്ക് പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യണം

“Manju”

പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍, അത്തരം പാന്‍ പ്രവര്‍ത്തനരഹിതമായി കണക്കാക്കുമെന്ന് ആദായ നികുതി വകുപ്പ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിനും നികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. അതുപോലെ, ആധാര്‍ കാര്‍ഡ് രാജ്യത്തെ പ്രധാന തിരിച്ചറിയല്‍ രേഖയാണ്. സര്‍ക്കാരിന്റെയും അല്ലാത്തതുമായ എല്ലാ ആനുകൂല്യങ്ങളും ലഭിക്കണമെങ്കില്‍ ആധാര്‍ നിര്‍ബന്ധമാണ്.

2023 ജൂണ്‍ 30 ന് മുന്‍പ് പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ രാജ്യത്തെ എല്ലാവരും പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കേണ്ട ആവശ്യമുണ്ടോ? ഏതൊക്കെ ആളുകള്‍ക്കാണ് പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യേണ്ടതെന്ന് അറിയാം.

ആര്‍ക്കൊക്കെ പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണം?

രാജ്യത്തെ എല്ലാ പൗരനും പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കേണ്ടതില്ല. 80 വയസ്സിനു മുകളിലുള്ളവര്‍, ആദായനികുതി നിയമമനുസരിച്ച്, പ്രവാസികളോ ഇന്ത്യന്‍ പൗരത്വം ഇല്ലാത്തവരോ പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യേണ്ട.

പാന്‍ കാര്‍ഡ് ലിങ്ക് ചെയ്തില്ലെങ്കില്‍ എന്ത് സംഭവിക്കും?

പാന്‍ കാര്‍ഡ് ഇതുവരെ ലിങ്ക് ചെയ്യാത്ത പാന്‍ കാര്‍ഡ് ഉടമകള്‍ എത്രയും വേഗം ഇത് ചെയ്യണം. ആധാര്‍ കാര്‍ഡ് പാന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍, പാന്‍ കാര്‍ഡ് സ്വയമേവ പ്രവര്‍ത്തനരഹിതമാകും. ഇതോടെ ആദായ നികുതി അടയ്ക്കുന്നത് മുതലുള്ള എല്ലാ സാമ്പത്തിക കാര്യങ്ങളും അവതാളത്തിലാകും. മാത്രമല്ല, പാന്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍ ഐടിആര്‍ ഫയല്‍ ചെയ്യാന്‍ കഴിയില്ല. ഇതിന് പുറമെ ബാങ്കുമായി ബന്ധപ്പെട്ട ഇടപാടുകളും നിലച്ചിരിക്കുകയാണ്. പല സര്‍ക്കാര്‍ പദ്ധതികളുടെയും ആനുകൂല്യങ്ങള്‍ പോലും ലഭിക്കില്ല.

പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമായാല്‍ വീണ്ടും ആക്ടിവേറ്റ് ചെയ്യുന്നതിന്, ആദായനികുതി വകുപ്പിന്റെ വെബ്സൈറ്റ് സന്ദര്‍ശിച്ച് 1,000 രൂപ ലേറ്റ് ഫീ അടച്ച് പാന്‍ ആധാറുമായി ലിങ്ക് ചെയ്യണം.

Related Articles

Back to top button