KeralaLatestMalappuram

എടപ്പാൾ ശുകപുരം കുളങ്കര താലപ്പൊലി ഇന്ന്

“Manju”

പി.വി.എസ്

മലപ്പുറം: ശുകപുരം കുളങ്കര താലപ്പൊലി ഇന്ന്. കോവിഡ് മാനദണ്ഡങ്ങളോടെയാണ് ആഘോഷ പരിപാടികൾ.
ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ഏറ്റവും പ്രധാന വഴിപാടായ ആയിരത്തിരി, താലം എന്നിവ ഈ വർഷവും മുടക്കമില്ലാതെ നടക്കും. നിർമ്മാല്യദർശനം ഉഷപൂജ ഉച്ചപൂജ എന്നിവയ്ക്കുശേഷം ആന, ശുകപുരം രാമകൃഷ്ണൻ്റെ മേളം എന്നിവയോടെ എഴുന്നള്ളിപ്പ്. അഞ്ചു മണി മുതൽ പൂതൻ , തിറ, കരിങ്കാളി തുടങ്ങി ആചാര പ്രധാനവും വഴിപാടുകളുമായ വരവുകൾ എന്നിവ പകൽ പൂരത്തിൽ നടക്കും. രാത്രി തായമ്പക ,
കേളി, കൊമ്പുപറ്റ്, കുഴൽപറ്റ് എന്നിവയ്ക്ക് ശേഷം പാടത്ത് താലം കൊളുത്തുന്ന കണ്ടത്തലിൽ നിന്ന് ആയിരത്തിരി, താലം എഴുന്നള്ളിപ്പ്, മേളം ഇടയ്ക്ക കൊട്ടി പ്രദിക്ഷണം എന്നിവയോടെ ഉത്സവ ആഘോഷങ്ങൾക്ക് സമാപനമാകും.

Related Articles

Back to top button