Uncategorized

കൃഷ്ണനായി മഞ്ജു വാര്യര്‍

സൂര്യ ഫെസ്റ്റിവലില്‍ നിറഞ്ഞാടി നടി മഞ്ജു വാര്യര്‍

“Manju”

 

തിരുവനന്തപുരം : സൂര്യ ഫെസ്റ്റിവലില്‍ നിറഞ്ഞാടി നടി മഞ്ജു വാര്യര്‍. രാധേ ശ്യാം എന്ന നൃത്തനാടകമാണ് ഫെസ്റ്റിവലിന്റെ സമാപനവേദിയില്‍ മഞ്ജു അവതരിപ്പിച്ചത്. ഇതാദ്യമായാണ് മഞ്ജു വാര്യര്‍ നൃത്തനാടകം അവതരിപ്പിക്കുന്നത്.

മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യര്‍, കൃഷ്ണനോടുള്ള രാധയുടെ പ്രണയം പറയുന്ന രാധേ ശ്യാം അവതരിപ്പിച്ചപ്പോള്‍ ആസ്വാദകര്‍ക്കും അത് വിസ്മയ കാഴ്ചയായി. നൃത്തനാടകം അവതരിപ്പിക്കാന്‍ നടി മഞ്ജു വാര്യര്‍ എത്തുന്നതറിഞ്ഞ് വേദി നിറയെ കാണികളും എത്തി.

മഞ്ജുവിന്റെ അവതരണം ഹര്‍ഷാരവത്തോടെയാണ് കാണികള്‍ സ്വീകരിച്ചത്. നൃത്തനാടകം കഴിയും വരെ ആസ്വദകര്‍ ഈ കരവിരുന്നില്‍ ലയിച്ചിരുന്നു. കൃഷ്ണ രാധ പ്രണയം ഏതൊക്ക രീതിയിലാണോ നാം കേട്ടത് അതൊക്കെ കോര്‍ത്തിണക്കിയതാണ് രാധ ശ്യാം നൃത്തനാടകം. ഗീത പത്മകുമാര്‍ ആണ് നൃത്ത ആവിഷ്‌കാരം ഒരുക്കിയത്.

Related Articles

Back to top button