India

അതിർത്തി വിഷയം ചർച്ച ചെയ്യാൻ ഇന്ത്യ-ചൈന കമാന്റർമാർ കൂടിക്കാഴ്ച 

“Manju”

ന്യൂഡൽഹി : അതിർത്തി വിഷയം ചർച്ച ചെയ്യാൻ ഇന്ത്യ- ചൈന കോർ കമാന്റർമാർ ഉടൻ കൂടിക്കാഴ്ച നടത്തുമെന്ന് സൂചന. യഥാർത്ഥ നിയന്ത്രണ രേഖയിൽ ചൈന നിരന്തരമായി പ്രകോപനം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് അടിയന്തിരമായി ചർച്ച നടത്തുന്നത്. അടുത്ത നാല് ദിവസത്തിനുള്ളിൽ ഇരു കമാന്റർമാരും തമ്മിൽ കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ.

ലഡാക്ക് അതിർത്തിയിൽ പ്രതിരോധം ശക്തമാക്കിയതോടെ ചൈന ഇന്ത്യയുടെ മറ്റ് അതിർത്തി മേഖലകളാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി അരുണാചൽ അതിർത്തിവഴി ചൈനീസ് സൈന്യം രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് ചർച്ച നടത്താനുള്ള തീരുമാനം. കൂടിക്കാഴ്ചയുടെ തീയതി പിന്നീട് അറിയിക്കുമെന്നാണ് അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം.

അരുണാചൽ പ്രദേശിലെ തവാംഗ് മേഖലവഴിയാണ് ചൈനീസ് സൈന്യം രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ചത്. കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. 200 ഓളം പട്ടാളക്കാർ സംഘത്തിൽ ഉണ്ടായിരുന്നത്. എന്നാൽ ചൈനീസ് സൈന്യത്തിന്റെ നീക്കം ഇന്ത്യ ഫലപ്രദമായി തടയുകയായിരുന്നു.

Related Articles

Back to top button